"Welcome to Prabhath Books, Since 1952"
What are you looking for?

മാതൃഭാഷയും നവകേരളസൃഷ്ടിയും

4 reviews

“മാതൃഭാഷയിലൂടെയുള്ള നവസമൂഹനിർമ്മിതി എന്തിനെന്നും അതിനുള്ള പ്രതിസന്ധികൾ എന്തെന്നും അവയെ എങ്ങനെ മറികടക്കണം എന്നും ഈ കൃതി വിശദീകരിക്കുന്നു. മാതൃഭാഷയെയും കേരള സമൂഹത്തെയും മുൻനിർത്തി അടുത്തകാലത്തായി വികാസം പ്രാപിച്ചുവരുന്ന വൈജ്ഞാനികതയിൽ അവഗണിക്കാനാകാത്ത കൃതികളിൽ ഒന്നായിരിക്കും ഇത് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.'' - ഡോ: കെ. എം. ഭരതൻ 


“ഈ കൃതി ഏതൊരു കേരളീയനും അത്യാവശ്യം വായിച്ചിരിക്കേണ്ടതും പൊതുവേദികളിൽ ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. പിറന്ന നാടിൻ്റെ നന്മ കാംക്ഷിക്കുന്നവർ ഇതിലെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും സാക്ഷാത്ക്കരിക്കുവാനും ശ്രമിക്കുന്നതിലൂടെയേ ഗവേഷണാത്മകമായ ഈ രചന അർത്ഥവത്താവുകയുള്ളൂ.' '

- കെ. സി. ഹരികൃഷ്ണൻ 


“മാതൃഭാഷ വെറും ആശയവിനിമയ ഉപാധി അല്ലെന്നും അത് ഒരു ജീവിതരീതിയും മനോഭാവവും സംസ്കാരവുമാണെന്നും തിരിച്ചറിയാൻ മലയാളി മറന്നുപോയതിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങൾ സവിസ്തരം പ്രതിപാദി ക്കുന്ന ഈ ഗ്രന്ഥം ഗൗരവതരമായ ഒരു സാമൂഹികപശ്നം ചർച്ച ചെയ്യുകയാണ്.'' 

'- ഡോ: എ. മോഹൻകുമാർ 


“ഗ്രന്ഥകാരൻ നേരിട്ടിട്ടുള്ള അനുഭവങ്ങളുടെ തീച്ചുളയിൽ ജന്മംകൊണ്ട പച്ചയായ യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയിലൂടെയാണ് ഇതിലെ ഓരോ അദ്ധ്യായവും കടന്നുപോകുന്നത്. ലളിതമായ ഭാഷയിൽ തൻ്റെ പ്രതിപാദന മികവിലൂടെ രചന നിർവ്വഹിച്ചിരിക്കുന്നതുവഴി ഈ ഗ്രന്ഥം ഉയർന്ന ആസ്വാദന നിലവാരം പുലർത്തുന്നു.'' 

- ഡോ: പി. എൻ. ഗംഗാധരൻ നായർ 


“അനിൽകുമാർ പവിത്രേശ്വരം രചിച്ച "മാതൃഭാഷയും നവകേരള സൃഷ്ടിയും' എന്ന ഗ്രന്ഥം മുഴുവൻ മലയാളികളും വായിച്ചിരിക്കേണ്ട ഒന്നാണ്. നാടിൻ്റെ ഭാവിയിൽ താൽപരരായ മുഴുവൻ പേരും അറിഞ്ഞിരിക്കേണ്ട ഭാഷാപരമായ വസ്തുതകൾ ഈ ഗ്രന്ഥത്തിലുണ്ട്. വിദ്യാർത്ഥികളുള്ള എല്ലാ കുടുംബങ്ങ ളിലും ഈ പുസ്തകം ഉണ്ടായിരിക്കുന്നത് നല്ലതാണ്.' '


- അഡ്വ: ഡി. സുരേഷ്കുമാർ

198 220-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support